Sunday, September 7, 2014

കഥ

ഏതോ തംബുരുവിൽ ശ്രുതിമീട്ടുമൊരു-
രാഗമീ ജീവിതം.
സഹജമാം കഥകളിൽ,
കഥകൾ ഉൾക്കൊള്ളുമൊരു-
കഥയില്ല  നിഴല്ക്കൂതീ ജീവിതം.
അർത്ഥ ശൂന്യമാം കഥകളിൻ വരികളിൽ;
അർത്ഥങ്ങൾ ഏറുമൊരു വരിയിൻ-
ഉൾവര തേടുമൊരു യാത്ര ഈ ജീവിതം.

ഇലകൾ

ഒരു നിലാമഴയിൽ ഈ ഹൃദയം നിന്നിൽ അർപ്പിച്ചപ്പൊൾ, സാക്ഷിയായത്  വെള്ളിചിലങ്കകളണിഞ്ഞു, തെന്നി നീങ്ങുന്ന മാരുതനിൽ ആഹ്ലാദത്തിമിർപ്പുകൾ കൈമാറിയ ഈ ഇലകൾ മാത്രമായിരുന്നു.  നിന്റെ  മാറിടതിൻ ചൂടിലണയാനായിരുന്നില്ല ഞാനാഗ്രഹിച്ചിരുന്നത്, ഒരു അമ്മയുടെ മാറിൽ ഒന്നുമറിയാതെ ഉറങ്ങുന്ന ഒരു കുട്ടിയെ പോലെ, നിന്റെ മടിത്തട്ടിൽ അണയാനായിരുന്നു. നീയെന്നിൽ പകർന്ന പ്രണയത്തിൻ ചഷകമൊരു ജീവരേഖയായ് എന്റെ നാടികളിൽ ഇന്നും തുടിക്കുന്നു. ഇന്ന് അതേ  പാതയിലൂടെ ഞാൻ നടക്കുമ്പോൾ അന്ന് നമ്മുക്കായി ആഘോഷിച്ച ഇലകൾ, കരിയിലകളായ് ഈ വീഥിയിൽ മണ്ണിനോടു ചേർന്ന് മയങ്ങുന്നു. സഖി! ആ മണ്ണിൽ മയങ്ങുന്ന ഇലകൾ എന്റെ ഹൃദയമാണ്. നിനക്കായ് തുടിച്ച് ഒടുവിൽ നഷ്ടത്തിൻ പറ്റിലെങ്ങൊ നീയുൾപ്പെട്ടപ്പൊൾ പൊഴിഞ്ഞതാണവ. ഒടുവിൽ എന്നോ ഒരു നാളിൽ, ഏതോ ഒരു നാട്ടിൽ നാല് മുട്ടി വിറകിൽ ഞാൻ എരിഞ്ഞടങ്ങുമ്പോൾ ഈ ഇലകളും മണ്ണിനോടു അലിഞ്ഞുചേരും.